നരബലിക്ക് ഇരയാക്കിയ രണ്ട് സ്ത്രീകളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെകൂടുതൽ വിവരങ്ങൾ . ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്ലിന്റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റോസ്ലിന്റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്.
രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകൾ ആണ് കിട്ടിയത്.അതേസമയം നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങൾ ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ.
നേരത്തെ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് പറഞ്ഞത്. കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടതെന്നും അത് അമ്മയാണെന്ന് ഉറപ്പിക്കാൻ നിലവിൽ തനിക്ക് സാധിക്കുന്നില്ലെന്നാണ് മകൻ ശെൽവരാജ് പറഞ്ഞത്.