ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി പുറത്തേക്ക്. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയെ ഗാംഗുലിക്ക് പകരം പുതിയ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട് . റോജര്‍ ബിന്നി പ്രസിഡന്റാവുമ്പോള്‍ നിലവിലെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമാല്‍ ബ്രിജേഷ് പട്ടേലിന് പകരം ഐപിഎല്‍ ഭരണസമിതി ചെയര്‍മാനാവും.ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോള്‍ രാജിവ് ശുക്ല വൈസ് പ്രസിഡന്റാവും.
ബിന്നിയും ജയ്ഷായും യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മത്സരിക്കാൻ ഇല്ലെന്നു ഗാംഗുലിയും വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് 1983ലെ ലോകകപ്പ് ഹീറോ കൂടിയായ റോജര്‍ ബിന്നിക്ക് അവസരമൊരുങ്ങിയത്. ഈ മാസം 18ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബിന്നിയെ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.