ശിവസേനയുടെ പുതിയ പാർട്ടി ചിഹ്നങ്ങൾ സമര്‍പ്പിച്ച് ഏക്നാഥ് ഷിന്‍ഡെ വിഭാഗം. സൂര്യന്, വാളും പരിചയും, ആല്‍മരം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് ഇന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചത്. അമ്പും വില്ലും ഉപയോഗിക്കുന്നതിന് വിലക്ക് വന്നതിന് പിന്നാലെയാണിത്.
അതേസമയം ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്നായിരിക്കും, അതേസമയം ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.
ഹിന്ദിയില്‍ ബാലാസാഹേബാന്‍ജി ശിവസേന എന്നാല്‍ ബാലാസാഹേബ് കി ശിവസേന എന്നാണ് അര്‍ത്ഥം.
നവംബര്‍ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.