മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു ജയത്തോടെ തുടക്കം. 10 വിക്കറ്റിനാണ് കേരളത്തിന്റെ വിജയം . ആദ്യ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ പരാജയപ്പെടുത്തി കേരളം.
മൂന്ന് താരങ്ങളാണ് കേരളത്തിനായി അരങ്ങേറ്റം കുറിച്ച് ഇറങ്ങിയത്.11 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അരുണാചല്‍പ്രദേശ് 6 വിക്കറ്റ് നഷ്ടത്തില്‍ കണ്ടത്തിയത് 53 റണ്‍സ് മാത്രം. കേരളത്തിന് വേണ്ടി സിജിമോന് ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് കേരളം വിജയ ലക്ഷ്യം മറികടന്നത്.
കേരളത്തിനായി വിഷ്ണു വിനോദനും രോഹന് കുന്നുമ്മലുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. വിഷ്ണു 16 പന്തില്‍ നിന്ന് 23 റണ്‍സ് നേടി. 2 ഫോറും ഒരു സിക്സുമാണ് വിഷ്ണുവില് നിന്ന് വന്നത്. രോഹന് 13 പന്തില്‍ നിന്ന് 32 റണ്‍സോടെയും പുറത്താവാതെ നിന്നു. 5 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് രോഹന്റെ ഇന്നിങ്സ്.