ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി ചിത്രമായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി (15) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു രാഹുല്‍. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പനിയുണ്ടായിരുന്നെന്നും രക്തം ഛര്‍ദിച്ചതായും പിതാവ് പറഞ്ഞു
ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളാണ് രാഹുല്‍.സംവിധായകന് പാന്‍ നളിന്റെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ഈ ഗുജറാത്തി ചിത്രം ഒരുക്കിയിരിക്കുന്നത്. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ഥം. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.