വേൾഡ് മലയാളീ കൗൺസിൽ ദുബൈ പ്രൊവിൻസ് വിമൻസ് ഫോറം ഈ വരുന്ന ഞായറാഴ്ച്ച ദുബൈ ആസ്റ്റർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒരു സെമിനാറും അതോടനുബന്ധിച്ച് വിമൻസ് ഫോറം അംഗങ്ങൾക്കായ് തികച്ചും സൗജന്യമായ് സ്തനാർബുദ റുട്ടീൻ സ്ക്രീനിങ് നടത്തുന്നു.
ആസ്റ്റർ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ജനറൽ സർജൻ, ഓങ്കോളജി നേതൃത്വത്തിൽ നടത്തുന്ന പരിശോധന വളരെയധികം പ്രാധാന്യമർഹിക്കുന്നെന്ന് വിമൻസ് ഫോറം ജനറൽ സെക്രട്ടറി ശ്രീമതി ബിസ്മിതാ നിഷാദ് അഭിപ്രായപ്പെട്ടു. ഇനിയും വരും മാസങ്ങളിൽ ഇത്തരം പരിപാടിയുമായ് മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ശ്രീമതി ഷക്കീല ഷാജി പറയുകയുണ്ടായ്.
വിമൻസ് ഫോറം നടത്തുന്ന ഇത്രയും നല്ല എല്ലാ പരിപാടികൾ വളരെ പ്രശംസാര്‍ഹമാണെന്ന് ദുബൈ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ T.N. കൃഷ്ണകുമാർ അറിയിക്കുകയും തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരങ്ങളും ഉണ്ടാകുമെന്നും അറിയിച്ചു.