കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാക്കളായ പ്രതികള്‍ക്ക് ജാമ്യം. അഞ്ച് പ്രതികൾക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ ആറ് മുതൽ മുതൽ ഇവർ റിമാൻഡിലായിരുന്നു.
കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്.
അരുണിന് പുറമേ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.