മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി.ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താണായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്.
ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. മൂന്ന് തവണ യുപി മുഖ്യമന്ത്രി ആയിട്ടുണ്ട്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു.
ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.ഓഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം