കൊച്ചി: തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസാണ് മരിച്ചത്.
കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം. റോഡരികിൽ നിൽക്കവെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കാക്കനാട് ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ‘ഷാന’ എന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ലോറൻസിനെ നാട്ടുകാർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. രാത്രി ഒൻപതു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ലോറൻസ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്. ഭാര്യ: അനില. മക്കൾ: അഞ്ചു, അന്ന.