ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ആക്രമണമുണ്ടായത്.
ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഡിവൈ എഫ് ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.