ജയ്പുർ: രാജസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
ജോധ്പുരിലാണ് സംഭവം. ഗ്യാസ് സിലിണ്ടർ വിതരണക്കാരന്റെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് ചോർച്ചയെ തുടർന്ന് നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.
വീട്ടുടമ നിരവധി സിലിണ്ടറുകൾ വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.