ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായി പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ 3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസർച്ച് മേധാവി താഹിർ അബ്ബാസ് പറഞ്ഞുഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് ഇന്നലെ പാക്കിസ്ഥാൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത്.
അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ മാസം ധനമന്ത്രി ഇഷാഖ് ദാർ രാജ്യത്തേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം പാകിസ്ഥാൻ രൂപയിൽ വൻ കുതിപ്പുണ്ടായി.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയർത്തുക എന്നതാണ് ഇഷാഖ് ദാർ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാൻ രൂപ ജൂലൈയിൽ ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന താഴ്ന്ന നിരക്കായ 240 ൽ ആയിരുന്നു.
ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിലനിൽക്കുകയും പാക്കിസ്ഥാന്റെ വിദേശ നാണ്യം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രൂപ വീണ്ടും തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളുണ്ട്.