വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇനി അഫ്സ്പയുടെ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവില്‍ മേഖലയിലെ 80 ശതമാനത്തോളം പ്രദേശങ്ങളില്‍ നിന്ന് അഫ്സ്പ പിന്വലിച്ചുകഴിഞ്ഞതായും മേഖലയിലെ ആഭ്യന്തര സുരക്ഷ ശക്തമാക്കിയതായും അമിത് ഷാ അറിയിച്ചു.
അസമില്‍ ബിജെപിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ചടങ്ങിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമം പിന്‍വലിച്ചതായി അറിയിച്ചത്. നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാങ്ങളില്‍ മതിയായ സുരക്ഷയുണ്ടെന്ന് ആഭ്യന്തര മന്ത്രി വാദിച്ചു .
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാങ്ങളിലെ സാഹചര്യം മോശമാക്കിയതെന്നാണ് അമിത് ഷാ വിമർശിക്കുന്നത് .സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്കുന്ന നിയമമാണ് അഫ്സ്പ. നാഗാലാന്റിലെ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ അഫ്സ്പയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അസമില്‍ ഉള്‍പ്പെടെ അഫ്സ്പ 6 മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കഴിഞ്ഞ മാസമാണ് ഉത്തരവിറങ്ങിയത്.