ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിൽ നിന്ന് തുടർന്ന് ദീപക് ചാഹറിനെ ഒഴിവാക്കി. പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചു . പരമ്പരയിലെ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ചാഹറിന് പരുക്കേറ്റിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനം ഞായറാഴ്ച റാഞ്ചിയിൽ നടക്കും.പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 11ന് ന്യൂഡൽഹിയിലും നടക്കും.
ഇതുവരെയുള്ള കരിയറിൽ പരിക്ക് മൂലം നിരന്തരം വിഷമിച്ചിരുന്ന സുന്ദർ ഈ വർഷം ഫെബ്രുവരിയിലാണ് തന്റെ അവസാന ഏകദിന മത്സരം കളിച്ചത്.ഇന്ത്യക്കായി നാല് ടെസ്റ്റുകളും നാല് ഏകദിനങ്ങളും 31 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് റൺസിന്റെ തോൽവി നേരിടേണ്ടി വന്നു .