കോട്ടയം: ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ പൊലീസ് നടപടി. പതിമൂന്നുകാരൻ അഭിരാമിനാണ് പരിക്കേറ്റത്. തുറന്നിട്ട വാതിലുമായി അമിത വേഗത്തിലാണ് ബസ് അപകട സമയത്ത് പാഞ്ഞത്. അപകടത്തിന് കാരണമായ ബസ് കോട്ടയം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ചിങ്ങവനം കൈനടി സ്വദേശി മനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു.
കുട്ടി തെറിച്ചു വീണിട്ടും നിർത്താതെ പോയ ബസിന്റെ ജീവനക്കാർ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സഹായിച്ചില്ല.കോട്ടയം ചിങ്ങവനത്തിനടുത്ത് പാക്കിൽ ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി .