കൊച്ചി: ക്രിസ്മസിനെ വരവേറ്റുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി ഫോർ പോയിന്റ്സ് ഷെറാട്ടണിൽ വാർഷിക കേക്ക് മിക്സിംഗ് പരിപാടി അരങ്ങേറി. ഒക്ടോബർ മാസത്തിൻ്റെ സവിശേഷ ആഘോഷമായ ‘ ഈറ്റ് ബെറ്റർ, ഈറ്റ് ടുഗദർ’ മായി സമന്വയിപ്പിച്ച് ഭക്ഷണത്തിൻ്റെ മഹത്വം വിളിച്ചോതുന്ന ക്യാമ്പയിനും കേക്ക് മിക്സിംഗ് ചടങ്ങിൽ അവതരിപ്പിച്ചു. നൂറിലധികം അന്തേവാസികളുള്ള കാക്കനാട് കരുണാലയം വൃദ്ധ സധനത്തിലായിരിക്കും, ഹോട്ടലിന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം. മാരിയറ്റ് ഇന്റർനാഷണലിന്റെ സിഎസ്ആർ സംരംഭമായ ‘സേവ് 360-ഡൂയിംഗ് ഗുഡ് ഇൻ എവരി ഡയറക്ഷൻ’ ന്റെ ഭാഗമായിട്ടാണ് ഈ പ്രവർത്തി ചെയ്യുന്നത്.
പരമ്പരാഗത രീതിയിലുള്ള കേക്ക് മിക്സിംഗ് ചടങ്ങിൽ, കശുവണ്ടി, ഉണക്കമുന്തിരി, അത്തിപ്പഴം, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും, കാൻഡിഡ് ഓറഞ്ച് പീൽ, ഇഞ്ചി എന്നിവയും ധാരാളം വൈനും ചേർത്താണ് രുചിക്കൂട്ട് തയ്യാറാക്കിയത്.
ഷെറാട്ടണിന്റെ 14-ാം നിലയിലെ പൂൾസൈഡിൽ നടന്ന പരിപാടിയിൽ ലൈവ് ബാൻഡ് പ്രകടനം ഉൾപ്പടെയുള്ള കലാ പരിപാടികളും അരങ്ങേറി. നടിയും മോഡലുമായ ആര്യ ബഡായ്,, സോഷ്യൽ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സുമാര് തുടങ്ങിയവര്‍പരിപാടിയിൽ പങ്കെടുത്തു.
ക്രിസ്മസ് സന്തോഷവും ഈറ്റ് ബെറ്റർ ഈറ്റ് ടുഗെദർ മാസവും ഒരുമിച്ച് ആഘോഷിക്കുന്നതിലൂടെ പരസ്പരം ചേർത്തു പിടിക്കുന്നതിൻ്റെയും സമ്മാനങ്ങൾ നൽകുന്നതിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുക കൂടിയായിരുന്നു കേക്ക് മിക്‌സിംഗ് ചടങ്ങിൻ്റെ ലക്ഷ്യം.
സ്നേഹത്തിൻ്റെയും പങ്കിടലിൻ്റെയും സന്ദേശം ഉണർത്തുന്ന ആഘോഷമാണ് ക്രിസ്മസ് എന്നും, ഭക്ഷണത്തിലൂടെ ചേർത്തു നിൽപിൻ്റെ സന്ദേശം കൈമാറണം എന്ന ആഗ്രഹത്തിൽ നിന്നാണ് കാക്കനാട് കരുണാലയത്തിലെ അന്തേവാസികൾക്ക് കേക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത് എന്ന്, ഫോർ പോയിന്റ്‌സ് ഷെറാട്ടൺ ജനറൽ മാനേജർ വികാസ് കുമാർ പറഞ്ഞു. മാരിയറ്റ് ഇന്റർനാഷണലിന്റെ സെർവ് 360-യുടെ ഭാഗമായുള്ള പരിപാടിയിലൂടെ ഞങ്ങളുടെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിലും മാതൃകാപരമായ ഇടപെടലുകൾ നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വികാസ് കുമാർ വ്യക്താക്കി.