തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിൽ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മ്മാണത്തിനായി കല്ല് കൊണ്ടുവരാനോ, നിര്‍മ്മാണം നടത്താനോ സാധിക്കുന്നില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് ചീഫ് സെക്രട്ടറി ഡോ. വിപി ജോയിക്ക് റിപ്പോര്‍ട്ട് നല്കി.സമരത്തിന്റെ പ്രത്യാഘാതം ആറുമാസം വരെ പദ്ധതിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മുടങ്ങിയിരിക്കുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപീച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, മത്സ്യ തൊഴിലാളികളുടെ സമര പന്തല്‍ പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടിരുന്നു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്സ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.