ഇന്ത്യ ഓസ്ട്രേലിയയിൽ പരിശീലനം നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ടീമിന്റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായി. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളോട് ഇണങ്ങുന്നതിന് വേണ്ട ചില പ്രത്യേക കഴിവുകള്‍ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് അടുത്ത 8-10 ദിവസത്തെ പെര്‍ത്തിലെ ക്യാംപ് എന്നാണ് സോഹം ദേശായി പറയുന്നത്. വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തിയത്. വെള്ളിയാഴ്ച തന്നെ ഇന്ത്യ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു.
പെര്‍ത്ത് പരിശീലനത്തിനായി തെരഞ്ഞെടുത്തത് ഈ പിച്ചുകളില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയാണ്. അതിനൊപ്പം ഇന്ത്യയില്‍ തന്നെ തുടരെ ഉഭയകക്ഷി പരമ്പര കളിച്ചു വരുന്ന പതിവ് മാറ്റുക എന്നത് കൂടി ലക്ഷ്യം വെക്കുന്നതായും സോഹം ദേശായി പറയുന്നു. ഇനി വരുന്ന 8-10 ദിവസം നിര്‍ണായകമാണ്. ഇത്രയും ദിവസം പരിശീലനത്തിനായി നല്കിയ ബിസിസിഐക്കും ടീം മാനേജ്മെന്റിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിവസങ്ങളില്‍ ശാരീരികമായി മെച്ചപ്പെടാനും കഴിവുകള്‍ പാകപ്പെടുത്തിയെടുക്കാനുമാണ് ശ്രദ്ധ, ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ സോഹം ദേശായി പറയുന്നു.