രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ അല്ലെങ്കില്‍ ഇ-രൂപ വൈകാതെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. ഇതുമായി ബന്ധപ്പെട്ട കണ്‍സപ്റ്റ് നോട്ട് ആര്‍ബിഐ പുറത്തുവിട്ടു. ആര്‍ബിഐ പറയുന്നതനുസരിച്ച്, സിബിഡിസി, ഡിജിറ്റല്‍ റുപ്പി എന്നിവയെക്കുറിച്ച് പൊതുവായ അറിവ് ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം.
ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവര്‍ത്തനം, ഡിജിറ്റല്‍ രൂപയുടെ ഡിസൈന്‍ എന്നിവയെക്കുറിച്ച് കണ്‍സപ്റ്റ് നോട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഇടപാടുകളെ ഇരൂപ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളും ആര്‍ബിഐ പുറത്തിറക്കിയ കണ്‍സപ്റ്റ് നോട്ടില്‍ വ്യക്തമാക്കുന്നു.
കണ്‍സെപ്റ്റ് നോട്ട് അനുസരിച്ച്, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന നിയമപരമായ ടെന്‍ഡറായി ആര്‍ബിഐ നിര്‍വചിച്ചിരിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേപ്പര്‍ കറന്‍സിക്ക് തുല്യമായിരിക്കും ഡിജിറ്റല്‍ രൂപ. പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്ന അതേ രീതിയിലായിരിക്കും ഇതും ഉപയോഗിക്കുക.
സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ പണ നയത്തിന് അനുസൃതമായി പുറപ്പെടുവിക്കുന്ന ഒരു പരമാധികാര കറന്‍സിയാണ് CBDC. ലളിതമായി പറഞ്ഞാല്‍, ഇത് പേപ്പര്‍ കറന്‍സി പോലെയാണ്രാ,ജ്യത്തെ എല്ലാ പൗരന്മാരും എന്റര്‍പ്രൈസസും സര്‍ക്കാരും പണമടയ്ക്കല്‍, നിയമപരമായ ടെന്‍ഡര്‍, മൂല്യത്തിന്റെ സുരക്ഷിതമായ സംഭരണം എന്നിവയായി ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കണം,വാണിജ്യ ബാങ്കുകള്‍ക്ക് കറന്‍സിയായി CDBC ഉപയോഗിക്കാം,ഉടമകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ട് ഒന്നും തന്നെ വേണമെന്നില്ല.