വടക്കാഞ്ചേരി അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി മാനേജ്മെന്റ്സ്വീകരിച്ചു . 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആക്ട് പദ്ധതിപ്രകാരം യാത്രക്കാര്‍ക്ക് നല്കി വരുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക ലഭിക്കുക.അപകടത്തില്‍ മരണമടഞ്ഞ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇ ന്‍ഷ്വറന്‍സ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും വേഗത്തില്‍ തുക ലഭ്യമാകുന്നത്.
ഇതില്‍ നിന്നും അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന രീതിക്ക് പത്തുലക്ഷം നല്‍കും.
ന്യൂ ഇന്ത്യ അഷുറൻസ് കോ.ലിമിറ്റഡ് നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് 2 കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് KSRTC ഇന്‍ഷൂറന്‍സ് പദ്ധതി. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികിത്സാ / നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥ ഉണ്ട്. ഇത് KSRTC ബസ്സില്‍ യാത്ര ചെയ്ത മറ്റ് യാത്രകാര്‍ക്കും ക്ലൈം വരുന്ന മുറക്ക് സെസ് ഇന്‍ഷറന്‍സില്‍ നിന്നും ലഭിക്കുന്നതാണ്.