തൃശ്ശൂർ: കൊടകര വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിൽ, 7 അടി ഉയരത്തിൽ ദക്ഷിണാമൂർത്തി ഭാവത്തിലുള്ള പഞ്ചലോഹ ശിവലിംഗ പ്രതിഷ്ഠ നടത്തി. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായാണ് പഞ്ചലോഹ ശിവലിംഗം ക്ഷേത്രത്തിൽ എത്തിയത്.
കൊടകര പൂനിലാർക്കാവ് ദേവി ക്ഷേത്രം, കണ്ടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ഈശ്വരമംഗലം ശിവക്ഷേത്രം, പുത്തൂക്കാവ് ദേവി ക്ഷേത്രം, ചെറുകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാവനാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിൽ നിന്നും താളം വാദ്യമെളങ്ങളുടെ അകമ്പടികളോട് കൂടി ആഘോഷങ്ങളോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
തുടർന്ന് നടന്ന പ്രതിഷ്ഠ ചടങ്ങുകൾക്ക് തപോവനം അശ്വനി ദേവ് തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു.