തിരുവനന്തപുരം : സംസ്ഥാനത്ത് നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. നാളെ മുതൽ ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്.
വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ നിരവധി ബസ്സുകള്‍ പിടികൂടി. പത്തനംതിട്ട തൃശ്ശൂര്‍ ഇടുക്കി എറണാകുളം കോഴിക്കോട് ജില്ലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടന്നത്.
ടൂറിസ്റ്റ് ബസുകളിലെ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും പരിശോധന നടത്തും. അതേസമയം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി ടൂറിസ്റ്റ് ബസ്സുകള്‍ ആണ് കുടുങ്ങിയത്. പത്തനംതിട്ട റാന്നിയില്‍ നിന്ന് 42 കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സംഘം പിടികൂടി, എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് എതിരെയാണ് നടപടി സ്വീകരിച്ചത് നാല് ബസുകളില്‍ വേഗപൂട്ടും ഉണ്ടായിരുന്നില്ല.