കോഴിക്കോട്: മോണ്ടിസോറി തത്വശാസ്ത്രം എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. സ്മിത കൃഷ്ണകുമാർ ( എൻ സി ഡി സി സീനിയർ ഫാക്കൾട്ടി ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഒക്ടോബർ 10ന് ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ് സെമിനാർ.
മോണ്ടിസറി വിദ്യാഭ്യാസ രീതി പഴയ വിദ്യാഭ്യാസ രീതിയിൽ നിന്ന് മാറി കുട്ടികളെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഈ വിദ്യാഭ്യാസ സംവിധാനം എങ്ങനെ എന്നത് പലർക്കും അവ്യക്തമാണ്. അതിന്റെ പ്രാധാന്യവും അത് എങ്ങനെ കുട്ടികൾക്ക് പകർന്ന് നൽകാമെന്നും, ഈ വിദ്യാഭ്യാസ രീതി എങ്ങനെ ഇത്രയും വളർന്നു വന്നു ഇത് കുട്ടികളിൽ എങ്ങനെ വേറിട്ടൊരു മാറ്റം വരുത്തുമെന്നും എന്നൊക്കെ മനസിലാക്കാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. സൂം മീറ്റിൽ തത്സമയമായാണ് സെമിനാർ നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919288026141(സംഘാടക ). വെബ്സൈറ്റ് www.ncdconline.org