കോട്ടയം: റോഡിലെ ഹമ്പിൽ ബൈക്ക് ചാടിയതിനെ തുടർന്ന് പിൻസീറ്റ് യാത്രക്കാരി തെറിച്ചുവീണ് മരിച്ചു.റോഡിലേക്ക് തെറിച്ചുവീണ് തല റോഡില്‍ ഇടിച്ചാണ് മരിച്ചത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അന്നമ്മ ഫ്രാന്സിസ്ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30-ന് തിരുവല്ല കല്ലിശ്ശേരി ഭാഗത്താണ് അപകടമുണ്ടായത്. മരുമകനൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ഉടൻ തന്നെ കല്ലിശ്ശേരിയിലുള്ള കെ എം ചെറിയാന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിൽ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം രാവിലെ കിളിമലയിലെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 2.30-ന് നടക്കും .