ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലാണ് ഖാര്‍ഗെയുടെ പ്രചാരണ തുടക്കം . ഖാര്‍ഗെയ്ക്ക് വേണ്ടി പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എത്തിയിരുന്നു .
രാവിലെ ഗുജറാത്തിലും വൈകീട്ട് മഹാരാഷ്ട്രയിലുമാണ് രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കു വേണ്ടി വോട്ടു തേടുക.
ചെന്നിത്തല കോണ്‍ഗ്രസ് ഭാരവാഹി അല്ലാത്തതിനാല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ശശി തരൂര്‍ ഇന്ന് തമിഴ്നാട്ടില്‍ വോട്ടുതേടും. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രഹസ്യബാലറ്റാണ്. അതുകൊണ്ട് ആര്‍ക്കും ഭയം വേണ്ട. വോട്ടും പിന്തുണയും തേടിയുള്ള കേരളപര്യടനം കഴിയുമ്പോള്‍ താന്‍ നിരാശനല്ലെന്നും തരൂര്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയെ മാത്രമാണ് തരൂരിന് നേരിട്ട് കാണാനായത്.