സൗദി :സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ സൗദിയിൽ വെച്ച് നടക്കുന്നു. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് തീരുമാനം. ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. ഫെബ്രുവരിയിലാകും സൗദിയിലെ മത്സരങ്ങള്‍.കരാറിലെത്തിയ സൗദി ഫുട്ബോൾ ഫെഡറേഷന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍നന്ദി അറിയിച്ചു.
യുവതാരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യന്‍ ഫുട്ബോളുമായി ബന്ധപ്പെടാനും ടൂര്‍ണമെന്‍റിലൂടെ അവസരം ലഭിക്കുമെന്ന് എഐഎഫ്‌എഫ് വ്യക്തമാക്കിയത്. മലപ്പുറത്ത് നടന്ന കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളം ആണ് വിജയികളായത് .