രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസ് നീന്തലില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി കേരളത്തിന്റെ സാജന് പ്രകാശ്. വ്യാഴാഴ്ച നടന്ന പുരുഷന്മാരുടെ 50 മീറ്റര്‍ ബീസ്റ്റ് സ്ട്രോക്കിലാണ് സാജന് സ്വര്‍ണം നേടിയത്.
25.10 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷ്. ഇത്തവണത്തെ ഗെയിംസില്‍ സാജന്റെ മൂന്നാം സ്വര്‍ണവും ആറാം മെഡലുമാണിത്.
തമിഴ്നാടിന്റെ രോഹിത് ബെനിട്ടണാണ് വെള്ളി. ഹരിയാണയുടെ സരോഹ ഹാര്‍ഷ് വെങ്കലം കരസ്ഥമാക്കി.
നേരത്തെ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സാജന് സ്വര്‍ണം നേടിയിരുന്നു.