ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘അമ്മു’ വിന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ പുറത്തുവിട്ടു . തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലൊരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. .
ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.
ഐശ്വര്യ ലക്ഷ്മി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്വൻ’ ആണ്. ‘പൂങ്കുഴലി’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിച്ചത്. ”കുമാരി’ എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി മലയാളത്തില്‍ ഒരുങ്ങുന്നത്.