ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതു മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാന്‍ കോടതിയും സര്‍ക്കാരും പടക്ക നിര്‍മാണത്തില്‍ പ്രത്യേകതരത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനത്തെ തുടര്‍ന്ന് പടക്ക നിര്‍മാണം പരിമിതപ്പെടുത്തിയിരിക്കുകയാണ് .പടക്കങ്ങളില്‍ 95 ശതമാനവും ശിവകാശിയിലാണ് നിര്‍മിക്കുന്നത്. ഇത്തവണ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ പടക്കങ്ങള്‍ക്കും വില കൂടുമെന്നാണ് കരുതുന്നത്.
പടക്കങ്ങളില്‍ ബേരിയം പോലുള്ള രാസഘടകങ്ങള്‍ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചതിനാല്‍ പരിമിതമായ തോതില്‍ പടക്കനിര്‍മാതാക്കള്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്. എങ്കിലും ഇത്തവണത്തെ ദീപാവലിക്ക് നല്ല നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പടക്ക നിര്‍മ്മാണ മേഖലയിലുള്ളവര്‍.