ഇടുക്കി:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ തോണ്ടിമലയിൽ മിനി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 8.40 നാണ് അപകടമുണ്ടായത്.
തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വരുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.പരുക്കേറ്റവരുടെ നില ഗുരുതരമല്ല. തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, ഇടിച്ചുനിർത്തുന്നതിനു ശ്രമിച്ചപ്പോഴാണ് ബസ് റോഡിലേക്ക് തന്നെ മറിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.