ലൈഫ് മിഷന് കേസില്‍ എം.ശിവശങ്കറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.കേസില്‍ ശിവശങ്കറിനെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്.വിലെ സിബിഐ കൊച്ചി ഓഫിസില്‍ ഹാജരാകണമെന്ന് വ്യക്തമാക്കിയുള്ള നോട്ടീസ് ശിവശങ്കറിന് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തുകേസ് പ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാര്‍ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന് എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന് ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ആരോപിച്ചിരുന്നു. ശിവശങ്കറിനെ കസ്റ്റംസ് ആറാം പ്രതിയാക്കിയാക്കിയിരുന്നു