തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 36 പേര് കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2426 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം സിറ്റി- 25, 70, തിരുവനന്തപുരം റൂറല്‍- 25, 169, കൊല്ലം സിറ്റി- 27, 196, കൊല്ലം റൂറല്‍- 15, 165, പത്തനംതിട്ട- 18, 143, ആലപ്പുഴ- 16, 159, കോട്ടയം- 27, 411, ഇടുക്കി- 4, 54, എറണാകുളം സിറ്റി- 8, 91, എറണാകുളം റൂറല്‍- 17, 47, തൃശൂര്‍ സിറ്റി- 13, 23, തൃശൂര്‍ റൂറല്‍- 27, 50, പാലക്കാട്- 7, 89, മലപ്പുറം – 34, 253, കോഴിക്കോട് സിറ്റി- 18, 93, കോഴിക്കോട് റൂറല്‍- 29, 100, വയനാട്- 7, 116, കണ്ണൂര്‍ സിറ്റി- 26, 104, കണ്ണൂര്‍ റൂറല്‍- 9, 31, കാസര്‍ഗോഡ്- 6, 62.