തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പെയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. സ്കൂളുകൾ,കോളേജുകൾ, സർവകലാശാല ക്യാമ്പസുകൾ, എന്നിങ്ങനെ എല്ലായിടത്തും ഒക്ടോബർ 2 ന് നിശ്ചയിച്ചിരുന്ന പോലെ പരിപാടികൾ ഉണ്ടായിരിക്കും. കേബിള്‍/ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്. www.victers.kite.kerala.gov.in,www.youtube.com/itsvicters, www.facebook.com/victerseduchannel ഓണ്‍ലൈനായി ഇതേ സമയം ഈ പേജുകളിലൂടെയും ഉദ്ഘാടനം കാണാനാകും.
സംസ്ഥാന സർക്കാർ ഒക്ടോബര്‍ 2ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിൻ ഉദ്ഘാടനം കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ സാഹചര്യത്തിൽ മാറ്റിയിരുന്നു. പകരം ഒക്ടോബർ 6 വ്യാഴാഴ്ച ഉദ്ഘാടനം നടത്തുമെന്നും അറിയിച്ചിരുന്നു. ഒരു മാസക്കാലം സ്കൂൾതലത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം.