അരുണാചൽ പ്രദേശ്: സൈനിക ഹെലികോപ്ടർ തകർന്ന് വീണ് പൈലറ്റ് മരിച്ചു.അരുണാചൽ പ്രദേശിലെ തവാങിന് സമീപമാണ് അപകടം. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പതിവ് യാത്രയ്ക്കിടെ തകർന്ന് വീഴുകയായിരുന്നു.തവാങ്ങിനടുത്തുള്ള ഫോർവേഡ് ഏരിയയിൽ പറക്കുകയായിരുന്ന ആർമി ഏവിയേഷൻ ഹെലികോപ്ടറാണ് തകർന്നത്.
രണ്ട് പൈലറ്റുമാരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന പൈലറ്റുമാരിൽ ഒരാൾ മരിച്ചു. സൈനിക ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ആണ് മരണത്തിന് കീഴടങ്ങിയത്. ഹെലികോപ്ടർ തകരാനുള്ള കാരണം വ്യക്തമല്ല.