അമിത് ഷായുടെ സന്ദർശനത്തിനിടെ താൻ വീട്ടു തടങ്കലിലാണെന്ന് അറിയിച്ച്പിഡിപി നേതാവ് മെഹബൂബ മുഫ്തി. എന്നാൽ മെഹബൂബ മുഫ്തിയുടെ ആരോപണം ശ്രീനഗർ പോലീസ് നിഷേധിച്ചു. യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
‘കേന്ദ്ര ആഭ്യന്തര മന്ത്രി സാധാരണ നിലയുടെ താളങ്ങൾ അടിച്ച് കശ്മീരിൽ ചുറ്റിക്കറങ്ങുകയാണ്. ഒരു തൊഴിലാളിയുടെ വിവാഹത്തിന് പങ്കെടുക്കാൻ ആഗ്രഹിച്ചതിന് ഞാൻ വീട്ടുതടങ്കലിലായിരിക്കുകയാണ്. ഒരു മുൻ മുഖ്യമന്ത്രിയുടെ മൗലികാവകാശങ്ങൾ ഇത്ര എളുപ്പത്തിൽ സസ്പെൻഡ് ചെയ്യാൻ കഴിയുമെങ്കിൽ, ഒരു സാധാരണക്കാരന്റെ ദുരവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല’ എന്ന് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
പട്ടാനിലേക്ക് പോകാൻ എന്നെ അനുവദിക്കില്ലെന്ന് എസ്പി ബാരാമുള്ള ഇന്നലെ രാത്രി തന്നെ അറിയിച്ചിരുന്നുവെന്നും മുഫ്തി പറയുന്നു.ഗേറ്റുകൾ പൂട്ടിയ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയുടെ ട്വീറ്റിന് മറുപടിയായി ശ്രീനഗർ പോലീസും എത്തി.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരിച്ചിരുന്നു. കേന്ദ്രഭരണപ്രദേശത്ത് ഇപ്പോൾ ജാഥകളോ കല്ലേറുകളോ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.