കൊച്ചി, ഒക്ടോബർ 03-2022: നട്ടെല്ല് ശസ്ത്രക്രിയക്കായി എത്തുന്ന രോഗികള്‍ക്കായി ഡേ കെയര്‍ സ്‌പൈന്‍ ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി . രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായി അതേ ദിവസം തന്നെ ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്ന രീതിയിലുള്ള നൂതന കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. യുകെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ സ്വതന്ത്ര അംഗമായ ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്‌സ് ആന്‍ഡേഴ്‌സണ്‍ (ലോര്‍ഡ് വേവര്‍ലി) ആണ് ഡേ കെയര്‍ സ്‌പൈന്‍ ശസ്ത്രക്രിയ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഏറ്റവും കുറഞ്ഞ ആശുപത്രിവാസം സാധ്യമായ രോഗികളില്‍ ശസ്ത്രക്രിയയും നടപടിക്രമങ്ങളും ഒറ്റ ദിവസത്തില്‍ പൂര്‍ത്തിയാക്കുകയും, അതുവഴി അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനുമാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. ഡേ കെയര്‍ സെന്റര്‍ പരമ്പരാഗത ശസ്ത്രക്രിയ രീതികളില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ ആശുപത്രി വാസവും നിരീക്ഷണവും ആവശ്യമാണെന്ന പൊതുധാരണകളെ മാറ്റി എഴുതാനും ഡേ കെയര്‍ ആശയത്തിനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ സുരക്ഷിതമായ കീഹോള്‍ സര്‍ജറി രീതിയാണ് സ്‌പൈന്‍ സര്‍ജറി ഡേ കെയര്‍ സെന്ററില്‍ സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിവാസം ആവശ്യമില്ല.വീട്ടിലെ വിശ്രമം കൊണ്ട് തന്നെ സുഖംപ്രാപിക്കാന്‍ സാധിക്കും .ഏറ്റവും ലളിതമായ നടപടിക്രമങ്ങളുള്ള നട്ടെല്ല് ശസ്ത്രക്രിയകളാണ് ഡേകെയര്‍ സര്‍ജറികള്‍. ഡിസ്‌ക് പ്രോലാപ്സ്, സ്‌പൈന്‍ ഫ്രാക്ചര്‍, സ്‌പൈനല്‍ ട്യൂമര്‍, സ്‌പൈനല്‍ ഡീജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് എന്നിവയ്ക്കായി ഏറ്റവും കുറവ് മുറിവുകളുള്ള ശസ്ത്രക്രിയകളും സെന്ററില്‍ നടക്കും.
ജനങ്ങള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി പ്രതിജ്ഞാബന്ധമാണെന്നും, പുതിയ ഡേ കെയര്‍സ്‌പൈന്‍ ശസ്ത്രക്രിയ സെന്റര്‍ രോഗികള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികള്‍ക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് വളരെ വേഗം മടങ്ങാനാവും. ആരോഗ്യ സേവന രംഗത്തെ മുന്‍നിര പോരാളികള്‍ എന്ന നിലയില്‍ രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്ന ഇത്തരത്തിലുള്ള വിപുലമായ സൗകര്യങ്ങള്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തുടര്‍ന്നും അവതരിപ്പിക്കുമെന്നും ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി.
യുകെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ സ്വതന്ത്ര അംഗമായ ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്‌സ് ആന്‍ഡേഴ്‌സണ്‍, ഫര്‍ഹാന്‍ യാസീന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോസ്‌പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. അനുപ് പി നായര്‍,
സീനിയര്‍ കണ്‍സള്‍ട്ടന്റ് – ന്യൂറോ സര്‍ജറി ഡോ ദീലീപ് പണിക്കര്‍,ആസ്റ്റര്‍ മെഡ്‌സിറ്റി ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫയേഴ്‌സ് ഡോ. ടി ആര്‍ ജോണ്‍, കണ്‍സള്‍ട്ടന്റ്-ഓര്‍ത്തോപീഡിക് സ്‌പൈന്‍ സര്‍ജറി ഡോ.രഞ്ജിത്ത് കെ.ആര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.