ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ബുധനാഴ്ച മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയല്‍ സര്‍വീസ് ആരംഭിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുകയെന്ന് ജിയോ കമ്പനി അറിയിച്ചു.
‘2022 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 5ജി സേവനത്തിന്റെ ഡെമോൺസ്ട്രേഷൻ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. ദസറ ദിനമായ നാളെ നാല് നഗരങ്ങളിൽ നാളെ മുതൽ 5ജി സേവനം ലഭിക്കും’ ജിയോ അറിയിച്ചു.
നിലവിലെ ജിയോ സിം മാറ്റാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് നാളെ മുതൽ ഫോണിൽ 5ജി സേവനം ലഭ്യമാകും. പരീക്ഷണ കാലയളവിൽ 4ജി സേവനത്തിന്റെ അതേ നിരക്കിൽ ഇവർക്ക് 5ജി സേവനവും ലഭ്യമാകും.
ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.
സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.