തെലങ്കാന:ദസറയോട് അനുബന്ധിച്ച് തെലങ്കാനയിൽ ടിആർഎസ് നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. 200 കുപ്പി മദ്യവും 200 കോഴികളേയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖറ റാവു, വ്യവസായ മന്ത്രി കെ.ടി രാമറാവും എന്നിവരുടെ ഫ്ളക്സുകൾ സ്ഥാപിച്ചായിരുന്നു വിതരണം.
തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികൾക്കാണ് ടിആർഎസ് നേതാവായ രജനല ശ്രീഹരി ഒരു കുപ്പി മദ്യവും ഓരോ കോഴികളും വിതരണം ചെയ്തത്. ബുധനാഴ്ച ദസറ പ്രമാണിച്ച് കെ ചന്ദ്രശേഖർ റാവു തന്റെ ദേശീയ പാർട്ടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാനിരിക്കുകയാണ്.
തെലങ്കാന ഭവനിൽ നടക്കുന്ന ടിആർഎസ് നേതാക്കളുടെ യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. ദേശീയ പാർട്ടി രൂപീകരിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം കെസിആർ ആലോചിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.