കോട്ടയം: ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലായിരുന്ന നായ ചത്തിരുന്നു.
സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആക്രമണം ഉണ്ടായത്.ബുധനാഴ്ച വൈകിട്ട് നാലരയോടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്ത് നിന്ന വഴിയാത്രക്കാരെ ഓടിച്ചിട്ട് നായ കടിക്കുകയായിരുന്നു. കടിയേറ്റവരെ ഉടന്‍ തന്നെ ഇവരെ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ നഗരസഭ അധികൃതരെത്തി നായയെ പിടികൂടുകയായിരുന്നു.