തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊണ്ടതോടെയാണ് മഴക്ക് മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാൽ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല. ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് വീണ്ടും ന്യൂനമർദം രൂപംകൊണ്ടത്. ന്യൂനമർദത്തെ തുടർന്ന് കിഴക്കൻ മേഖലയിൽ മഴ ശക്തമാവും.
ഒക്ടോബർ 03 മുതൽ ഒക്ടോബർ 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.