ന്യൂഡല്‍ഹി: മുന്‍ ആദായ നികുതി ഓഫീസറുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആദായ നികുതി അഡിഷണല്‍ ഡയറക്ടര്‍ ആയിരുന്ന അന്ദാസു രവീന്ദറിന്റെ 7.33 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
മുന്‍പ് അഴിമതി കേസില്‍ പെട്ട ഇയാള്‍ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര സിവില്‍ സര്‍വീസ് പെരുമാറ്റ ചട്ടം പ്രകാരം ധനമന്ത്രാലയം നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിക്കുകയായിരുന്നു. ഇയാളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്.