ന്യൂഡല്‍ഹി: രാജ്യം സ്വന്തമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററര്‍ പ്രചണ്ഡ് ആദ്യ ബാച്ച് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോധ്പുര്‍ വ്യോമസേനാതാവളത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രചണ്ഡ് ഹെലികോട്പറുകള്‍ സേനയ്ക്ക് കൈമാറിയത്.
സര്‍ക്കാരിന്റെ ‘ആത്മ നിര്‍ഭര്‍ അഭിയാനിലൂടെ പ്രതിരോധ മേഖലയില്‍ വിപുലീകരിക്കുമ്പോള്‍ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ജോധ്പൂരിലെ വ്യോമതാവളത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎല്‍) ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്.
നാല് ഹെലികോപ്ടറുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. ‘ധനുഷ്’ എന്ന 143 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ഭാഗമായാകും പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കുക.
15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാം. 550 കിലോമീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, നാഗ് ടാങ്ക് വേധ മിസൈല്‍, മിസ്ട്രാല് വിമാനവേധ മിസൈലുകള്‍, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങള്‍.
പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് കോപ്റ്ററുകള്‍ നിര്‍മിച്ചത്. ഈ കോപ്റ്ററുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 15 കോപറ്ററുകളാണ് സേന വാങ്ങുന്നത്. ഇവയ്ക്ക് 3,887 കോടി രൂപ ചെലവ് വരും. ഇതില്‍ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നല്‍കുക.