ന്യൂഡൽഹി: ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എബിപി ന്യൂസ്–സി വോട്ടർ സർവേ ഫലം. 182 അംഗ നിയമസഭയിൽ 135–143 സീറ്റ് നേടുമെന്നാണ് സർവേ ഫലം. 36–44 സീറ്റാണ് കോൺഗ്രസ് നേടുക. ആംആദ്മി പാർട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വർധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു.
ബിജെപിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയും. 46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം.
ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ്. ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവേയിൽ പറയുന്നു.