ന്യൂഡല്‍ഹി: ദേശീയ ഗെയിംസ് വനിതകളുടെ ലോംഗ് ജമ്പിൽ കേരളത്തിന് സ്വർണം. നയന ജെയിംസ് ആണ് കേരളത്തിനായി സ്വർണം നേടിയത്. ഈയിനത്തിൽ മൂന്ന് കേരള താരങ്ങളാണ് മത്സരിച്ചത്. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്മിയ്ക്കാണ് ഈയിനത്തിൽ വെങ്കലം.
വനിതകളുടെ ലോംഗ് ജമ്പിൽ കേരളം പതിവ് കാത്തു. 6.33 മീറ്റർ ദൂരം ചാടി നയന ജെയിംസാണ് സ്വർണം ചൂടിയത്. 6.24 മീറ്റർ ചാടിയ ശ്രുതി ലക്ഷ്മിക്കാണ് ഈ ഇനത്തിൽ വെങ്കലം. ഹെപ്റ്റാത്തലണിൽ കേരളത്തിന്റെ മറീൻ ജോർജ്ജ് വെളളി നേടി.