ആലപ്പുഴ : ചേർത്തലയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെയാണ് അപകടം നടന്നത്.പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കല്‍ ജീവന്റെ മകന് ജിഷ്ണു (17) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.
പുത്തനങ്ങാടിയിലെ അമ്മയുടെ വീട്ടിലെത്തിയ ജിഷ്ണു, ഒരു കിലോമീറ്ററോളം അകലെയുള്ള പെരുംകുളത്തില്‍, സുഹൃത്തുക്കളോടൊപ്പമാണ് കുളിക്കാനിറങ്ങിയതാണ്. വെള്ളത്തിൽ മുങ്ങിത്താന്ന ജിഷ്ണുവിനെ പരിസരവാസികളും മറ്റും ചേര്‍ന്ന് കരക്കെത്തിച്ചു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചേര്‍ത്തല ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.