ആലപ്പുഴ: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്.
ചേർത്തല തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലക്ക് സമീപം പെരുംകുളത്തിൽ ഇന്ന് രാവിലെയാണ് സംഭവം. ജിഷ്ണു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതാണ്.
പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.