ലക്നോ: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ് അദ്ദേഹം.
ഏതാനും ആഴ്ചകളായി യാദവ് മേദാന്തയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. സഹോദരൻ ശിവ്പാൽ സിംഗ് യാദവും മകൻ പ്രതീക് യാദവും ആശുപത്രിയിലാണെന്നാണ് റിപ്പോർട്ട്.
സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെ ഗുരുതരാവസ്ഥയിൽ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ഐസിയുവിലേക്ക് മാറ്റി. മുൻ യുപി മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവും ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്.
82 കാരനായ യാദവ് കഴിഞ്ഞ രണ്ട് വർഷമായി വിവിധ ആരോഗ്യ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തിന്റെ പൊതുപരിപാടികൾ കർശനമായി നിയന്ത്രിച്ചിരിക്കുന്നു.