മുംബൈ: ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംനേടി. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിനു പുറമേ ഇഷാൻ കിഷനും ടീമിലുണ്ട്.
പുതുമുഖങ്ങളായ രജത് പഠീദാറും മുകേഷ് കുമാറും ടീമിലിടം പിടിച്ചിട്ടുണ്ട്. ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനാൽ ലോകകപ്പ് ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ട്വന്റി-20 സംഘം ഒക്ടോബര്‍ ആറിന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും.
ഇന്ത്യൻ ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷാൻ( വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമദ്, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.