അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈയില്‍ ഒളിമ്പ്യന്‍ സജന് പ്രകാശിനു സ്വര്‍ണം. 55.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണം നീന്തിയെടുത്തത്.
ഞായറാഴ്ച നടന്ന 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സജന് വെള്ളി നേടിയിരുന്നു. 1:52.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വെള്ളി നേട്ടം. കര്‍ണാടകയുടെ അനീഷ് ഗൗഡയാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്.