തിരുവനന്തപുരം: കിളിമാനൂരിൽ അയൽവാസി തീകൊളുത്തിയ ദമ്പതികളില്‍ ഭാര്യയും മരിച്ചു. മുടപുരം സ്വദേശി പ്രഭാകര കുറുപ്പും ഭാര്യ വിമലകുമാ രിയുമാണ് മരിച്ചത്. വിമലകുമാരി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദ മ്പതികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രഭാകരകുറപ്പ് അധികം വൈകാതെ മരിച്ചു, പിന്നാലെ വിമലകുമാരിയും.
ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അതിക്രൂരമായാണ് കൊലപാതകം ന ടത്തിയത്. ദമ്പതികളുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച ശേഷമാണ് തീകൊളുത്തിയത്.